Mukkam
യൂത്ത് ലീഗ് യുവജാഗ്രത റാലി ഇന്ന് മുക്കത്ത്

മുക്കം :മതസാഹോദര്യകേരളത്തിനായി മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജാഗ്രത റാലി വെള്ളിയാഴ്ച നടക്കും.
വൈകുന്നേരം നാലുമണിക്ക് മുക്കം മുനിസിപ്പൽ ലീഗ് ഹൗസിനു സമീപത്തുനിന്ന് ആരംഭിക്കുന്ന റാലി നഗരംചുറ്റി ആലിൻചുവട്ടിൽ പൊതുസമ്മേളനത്തോടെ സമാപിക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ റാലി ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ പ്രമേയപ്രഭാഷണം നടത്തും.
നിയോജകമണ്ഡലം പ്രസിഡന്റ് വി.പി.എ. ജലീൽ, ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, ട്രഷറർ നിസാം കാരശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.






