Kodanchery

തേവർമല-തെയ്യപാറ റോഡിൽ വീണ്ടും മണ്ണിടിച്ചിൽ

കോടഞ്ചേരി : തേവർമല-തെയ്യപാറ റോഡിൽ മണ്ണിടിച്ചിൽ തുടർക്കഥയാവുന്നു. കോടഞ്ചേരിയിൽനിന്ന്‌ ദേശീയപാതയിലേക്കും മലയോര ഹൈവേ കടന്നുപോകുന്ന തെയ്യപാറയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്.

റോഡ് കടന്നുപോവുന്ന തേവർമലയുടെ ഭാഗത്ത് ഏതാനും ദിവസം മുമ്പ് വീണ്ടും മണ്ണിടിഞ്ഞു. കഴിഞ്ഞവർഷം മണ്ണിടിഞ്ഞ് റോഡ് ഒലിച്ചു പോയ ഭാഗത്തുതന്നെയാണ് വീണ്ടും മൺതിട്ട ഇടിഞ്ഞത്. റോഡരികിൽ അടുത്തിടെ സ്ഥാപിച്ച പുതിയ കരിങ്കൽക്കെട്ട് 11 മീറ്റർ ദൈർഘ്യത്തിൽ തകരുകയും ചെയ്തു. അടിഭാഗം ദുർബലമായ ഇവിടെ, ചെങ്കുത്തായ മുകൾഭാഗത്ത് വിള്ളൽ വീണിട്ടുണ്ട്. ഇവിടം ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.

റോഡരികിൽ പാർശ്വഭിത്തി കെട്ടലും ഓവുചാൽ നിർമാണവും ഉൾപ്പെടെ യാഥാർഥ്യമാക്കുന്നതിനായി 47 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്.

Related Articles

Leave a Reply

Back to top button