Kodanchery
മരുതിലാവിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

കോടഞ്ചേരി: മരുതിലാവിൽ കാട്ടാന ഇറങ്ങി വൻ തോതിൽ കൃഷി നശിപ്പിച്ചു. വനത്തിൽ നിന്നും എത്തിയ കാട്ടാനക്കൂട്ടം മരുതിലാവ് അങ്ങാടിയിൽ വരെയെത്തി.
ഇതിനിടയിൽ റോഡിന്റെ ഇരു ഭാഗത്തുള്ള വാഴ, തെങ്ങ്,കവുങ്ങ്, കൊക്കോ, കാപ്പി, കയ്യാലകൾ എല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു. കാണാലാട് സെക്ഷനിൽ നിന്നും ഫോറസ്റ്റുകാർ എത്തി സ്ഥലം സന്ദർശിച്ചു.







