Thiruvambady

പരിസ്ഥിതി ദിനം; കല്ലുരുട്ടി സെൻറ് തോമസ് യുപി സ്കൂളിലെ ശലഭ ക്ലബ്ബ് അംഗങ്ങൾ പ്രകൃതി പഠനയാത്ര നടത്തി

തിരുവമ്പാടി: കല്ലുരുട്ടി സെൻറ് തോമസ് യുപി സ്കൂളിലെ ശലഭ ക്ലബ്ബ് അംഗങ്ങൾ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതി രമണീയമായ മൈലാടിപ്പാറയിലേക്ക് പ്രകൃതി പഠനയാത്ര നടത്തി.

ഔഷധ സസ്യങ്ങളും അപൂർവ്വ സസ്യലതാതികളും പരിചയപ്പെട്ട്, സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മഞ്ചാടിപ്പാറ മാലിന്യ വിമുക്തമാക്കുകയും ചെയ്തു.

ഹെഡ് മാസ്റ്റർ സജി ലൂക്കോസ് പരിസ്ഥിതി ദിന സന്ദേശം നൽകി. സജി വിസി, ഇമ്മാനുവൽ തോമസ് ടിൽ ജി പി തോമസ്, സിജി ഈ കെ, സജ്ന ടി.ടി. എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button