Kodanchery
കോടഞ്ചേരി പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ആരംഭിച്ചു

കോടഞ്ചേരി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിന് മുന്നോടിയായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ബ്ലോക്ക് മെമ്പർമാരായ റോയ് കുന്നപ്പള്ളി, ജോബി ജോസഫ്,സെകട്ടറി കെ ഗിരീഷ്കുമാർ, ചാൾസ് തൈയ്യിൽ, തമ്പി പറകണ്ടത്തിൽ , ഷമീർ പി എന്നിവർ ആശംസകൾ അർപ്പിച്ചു.
13 വർക്കിങ്ങ് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലയിലെ കഴിഞ്ഞ 25 വർഷത്തെ സ്റ്റാറ്റസ് റിപ്പോർട്ട് രൂപീകരണ ചർച്ചകൾ ആരംഭിച്ചു.







