Thiruvambady

ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു.

തിരുവമ്പാടി: കേരള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് – യുഡിഎഫ് ഗൂഢാലോചനക്കെതിരെ ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിരോധം സംഘടിപ്പിച്ചു.

പരിപാടി മുൻ മേഖല സെക്രട്ടറി സജി ഫിലിപ് പാമ്പിഴഞ്ഞപാറയിൽ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവമ്പാടിയിൽ സമാപിച്ച ജാഥയുടെ സമാപന സമ്മേളനം മുൻ ബ്ലോക്ക്‌ വൈ. പ്രസിഡന്റ് സുനിൽ ഖാൻ ഉദ്ഘാടനം ചെയ്തു.

മേഖല സെക്രട്ടറി ജിബിൻ പി ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, ജിനീഷ് ടി ഡി, മോബിൻ, വിശാൽ, മിഥുൻ സാരംഗ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button