Thiruvambady

ഒറ്റപൊയിൽ; അമേരിക്കൻ കോളനി ട്രാൻസ്ഫോമറിന്റെ ഫ്യൂസുകൾ സാമൂഹ്യവിരുദ്ധർ ഊരി മാറ്റി; വൈദ്യുതി തടസ്സപ്പെട്ടത് മണിക്കൂറുകളോളം

തിരുവമ്പാടി: ഒറ്റപൊയിലിൽ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള അമേരിക്കൻ കോളനി ട്രാൻസ്ഫോമറിന്റെ ഫ്യൂസുകൾ സാമൂഹ്യവിരുദ്ധർ ഊരി മാറ്റിയതായി പരാതി. ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചത് മണിക്കൂറുകൾക്കുശേഷം ഇന്ന് രാവിലെ.

ഇന്നലെ രാത്രി ഒമ്പത് മണിയോടുകൂടിയാണ് സംഭവം, നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തുകയും, നാട്ടുകാരുടെ സഹായത്തോടെ രാത്രിയിൽ തന്നെ ഫ്യൂസ് കണ്ടെത്താനുള്ള ശ്രമം നടത്തുകയും ചെയ്തു.

എന്നാൽ ഫ്യൂസ് കണ്ടെത്താത്തതിനെ തുടർന്ന് രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് തൊട്ടടുത്ത പറമ്പിൽ നിന്ന് ഫ്യൂസ് കണ്ടെത്താനായത്. തുടർന്ന് വൈദ്യുതി പുനഃസ്ഥാപിച്ചു.

എന്നാൽ ഫ്യൂസുകൾ ഊരി മാറ്റിയതിൽ അസ്വഭാവികത ഉള്ളതിനാൽ പോലീസിൽ അറിയിച്ചതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Back to top button