Koodaranji
സമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി

കൂടരഞ്ഞി: കക്കാടംപൊയിൽ സെൻ്റ് മേരിസ് ഹൈസ്കൂളിലെ സമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർഥികൾക്ക് യൂത്ത് കോൺഗ്രസ് കക്കാടംപൊയിൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ എത്തിച്ചു നൽകി.
പ്രവാസി വ്യവസായിയും രാഹുൽ ബ്രിഗ്രേഡ് ചെയർമാനുമായ ഫൈസൽ കെ.പി യാണ് വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരങ്ങൾ സംഭാവന നൽകിയത്.
യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് എം ജെയ്ക്ക് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്യ്തു.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സൂസമ്മ പാണ്ടിപ്പിള്ളി,ജിൻ്റോ പുഞ്ചത്തറപ്പിൽ, ബിബിൻ കളത്തിപറമ്പിൽ,ആൽബർട്ട് അലക്സ്,അമൽ വിഷ്ണു അധ്യാപകരായ ജോയി ജോയി തോമസ്,ജോയ് ജോസഫ്, സിജു കുര്യാക്കോസ്, സിമി ജോർജ്, പ്രവീൺ കുന്നത്ത്, വിമൽ എന്നിവർ പങ്കെടുത്തു







