Kodanchery
ബഫർ സോൺ; കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്കരിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് ഭരണസമതിയുടെ ബോർഡ് യോഗത്തിൽ ബഫർ സോൺ അജണ്ട പ്രകാരം സംസ്ഥാന സർക്കാരിനെതിരെ പ്രമേയം പസ്സാക്കുവാനുള്ള ഭരണപക്ഷത്തിൻ്റെ നീക്കത്തെ എതിർത്തു കൊണ്ട് എൽ ഡി എഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്കരിക്കുകയും, എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ എൽ ഡി എഫ് കൺവീനർ മാത്യു ചെമ്പോട്ടിക്കൽ ,സി പി എം ഏരിയ കമ്മിറ്റി അംഗം കെ പി ചാക്കോച്ചൻ, ലോക്കൽ സെക്രട്ടറി ഷിജി ആൻറണി, എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി പി.പി. ജോയി, പി ജി സാബു, ചാൾസ് തയ്യിൽ, ബിന്ദു ജോർജ്, റീന സാബു, റോസിലി മാത്യു എന്നിവർ പ്രസംഗിച്ചു.







