തിരുവമ്പാടി ടൗണിലെ സ്ലാബ് ഇല്ലാത്ത അഴുക്കു ചാലിൽ വീണ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷനു സമീപം സ്ലാബ് ഇല്ലാത്ത അഴുക്ക് ചാലിൽ വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്.
മിൽമുക്ക് വട്ടക്കണ്ടത്തിൽ ഷിഹാബുദീന്റെ മകൾ ഹന്ന ഷെറിനാണ് അഴുക്കുചാലിൽ വീണ് കാലിനു പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട് തിരിച്ചുപോകുമ്പോൾ ആണ് അപകടം. കാലിന് പരിക്ക് പറ്റിയതിനെ തുടർന്ന് ഹന്നയെ ഓമശ്ശേരിയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
തിരുവമ്പാടി സെക്രഡ് ഹാർട്ട് യു.പി. സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഹന്ന, ഇതിനുമുമ്പും സ്ലാബ് ഇല്ലാത്ത അഴുക്കുചാലിൽ വീണു വീട്ടമ്മക്ക് പരിക്കേറ്റിരുന്നു.
കൈതപ്പൊയിൽ – അഗസ്ത്യൻമൂഴി റോഡ് നിർമ്മാണത്തിന് ഭാഗമായി നിർമ്മിച്ച ഓവുചാലുകൾ കൃത്യമായി മൂടാത്തതുമൂലമാണ് അപകടങ്ങൾ അപകടങ്ങൾ പതിവാകുന്നത്.
നിരവധി തവണ പ്രതിഷേധങ്ങളും പരാതികളും ഉയർന്നിട്ടും, അധികാരികളുടെ കണ്ണു തുറക്കാത്തതിൽ പൊറുതിമുട്ടുകയാണ് പൊതുജനം.