Koodaranji

എസ്.എസ്.എൽ സി ഫലം പുറത്തു വന്നപ്പോൾ മലയോര മേഖലയിലെ സ്കൂളുകൾക്ക് നൂറുമേനി

കൂടരഞ്ഞി:ഈ വർഷത്തെ എസ്.എസ്.എൽസി ഫലം പുറത്തു വന്നപ്പോൾ  നൂറു ശതമാനം വിജയം നേടി മലയോര മേഖലയിലെ സ്കൂളുകൾ.

197 പേർ പരീക്ഷ എഴുതിയ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 25 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി.

163 വിദ്യാർഥികൾ പരിക്ഷ എഴുതിയ കൂമ്പാറ ഫാത്തിമ ബീ ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 3 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി.

32 കുട്ടികൾ പരിക്ഷ എഴുതിയ കക്കാടംപൊയിൽ സെൻ്റ് മേരിസ് ഹൈസ്കൂളിൽ മുഴുവൻ വിദ്യാർഥികളും വിജയിച്ചു 2 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി.

Related Articles

Leave a Reply

Back to top button