അമർഷാൻ ഫൗണ്ടേഷനും, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സിന്ധു ജോയിയും സംയുക്തമായി നിർമിച്ച 5 വീടുകളുടെ താക്കോൽ ദാനം നടത്തി

അടിവാരം: പുതുപ്പാടി ഗ്രാമ പഞ്ചായത്ത് 5ആം വാർഡ് മെമ്പർ സിന്ധു ജോയ് യും അമർഷാൻ ഫൗണ്ടേഷനും സംയുക്തമായി നിർമിച്ച 5 വീടുകളുടെ താക്കോൽ ദാനം നടത്തി. ചോരാത്ത ഒരു വീട് എന്ന പേരിൽ ആയിരുന്നു ഈ പദ്ധതി അറിയപ്പെട്ടത്.
അടിവാരം എൽ പി സ്കൂളിൽ വച്ച് നടത്തിയ പരിപാടിയിൽ ഗഫൂർ ഒതയോത്ത് സ്വാഗതം പറഞ്ഞു. സിന്ധു ജോയ് അധ്യക്ഷയായിരുന്നു. അമർഷാൻ ഫൗണ്ടേഷൻ ചെയർമാൻ അമർഷാൻ ഉത്ഘാടനം ചെയ്തു.
പരിപാടിയിൽ ആയിശ ബീവി ( വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ), ബുഷ്റ ഷാഫി ( ബ്ലോക് പഞ്ചായത്ത് അംഗം), സണ്ണി പുളികുന്നേൽ, ഷാഫി വളഞ്ഞപാറ, ജോയ് അടിവാരം, ശിഹാബ് അടിവാരം, Dr . ഹുസ്സൈൻ മാസ്റ്റർ, ഷമീർ വളപ്പിൽ, ഷൗക്കത്ത് എലിക്കാട്, സിജി കൊട്ടാരത്തിൽ, അഷ്റഫ് ഒതയോത്ത്, ഉസ്മാൻ മുസ്‌ലിയാർ, മജീദ് ഹാജി, ഷിജു ഐസക്, മുഹമ്മദ് എരഞ്ഞോണ, നൗഷാദ് പുത്തൻതെരുവ്, അദ്നാൻ സ്നേഹതീരം, സലിം മറ്റത്തിൽ, കാദർ കനലാട്,
സുരേഷ് അടിവാരം, നൗഷാദ് എന്നിവർ ആശംസകൾ അറിയിച്ചു. ലിജോ പുളിക്കൽ നന്ദി പറഞ്ഞു. അമർഷാൻ താക്കോൽ ദാനം നിർവഹിച്ചു. അമർഷാൻ ഫൗണ്ടേഷൻ അംഗങ്ങളായ നൗഷാദ്, നാജിം, ഷാനവാസ് , ആബിദ എന്നിവരും പങ്കെടുത്തു
വാർഡ് മെമ്പർ സിന്ധു ജോയി യുടെയും അവരുടെ ഭർത്താവ് ജോയ് , ഗഫൂർ ഒതയോത്ത് , കാദർ കണലാട് , നൗഷാദ് എന്നിവരടങ്ങിയ കോർഡിനേഷൻ കമ്മിറ്റിയാണ് ഇതിന് ചുക്കാൻ പിടിച്ചത്. അവരുടെ അക്ഷീണ പരിശ്രമം തന്നെയാണ് ഈ പദ്ധദിയുടെ വിജയവും







