Thiruvambady

തൊഴിൽ ഉറപ്പ് ദിനങ്ങൾ വർദ്ധിപ്പിക്കുക, പ്രതിദിന കൂലി 600 രൂപയായാക്കുക; അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ

തിരുവമ്പാടി:തൊഴിൽ ഉറപ്പ് ദിനങ്ങൾ വർദ്ധിപ്പിക്കുക പ്രതിദിന കൂലി 600 രൂപയായാക്കുക. മഹിള അസോസിയേഷൻ വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ അധിക്യതരോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോട് കൂടി സമ്മേളന പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു മത്തായിച്ചാക്കോസ്മ്യതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രകടനത്തോടെ ജോസഫൈൻ നഗറിൽ (അനുരാഗ് ഓഡിറ്റോറിയം) മേഖല പ്രസിഡൻ്റ് സ്മിത ബാബു പതാക ഉയർത്തി ആരംഭിച്ച സമ്മേളനത്തിൽ സ്വഗത സംഘ ചെയർമാൻ സുനിൽഖാൻ സ്വാഗതം ആശംസിച്ചു.

താൽക്കാലിക അദ്ധ്യക്ഷ നോട്കൂടി രക്തസാക്ഷി പ്രമേയം സിന്ധു ശശിയും, അനുശോചന പ്രമേയം ഷെമീന നൗഷാദും അവതരിപ്പിച്ച സമ്മേളനം ജനാധിപത്യ മഹിള അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഇന്ദിര ടീച്ചർ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല സെക്രട്ടറി പ്രീതി രാജീവ് പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി ഗീതവിനോദ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രതിനിധികളുടെ പൊതുചർച്ചയും മേൽക്കമ്മറ്റി മറുപടികൾക്കും ശേഷം വില്ലേജ് കമ്മറ്റി രണ്ടായി വിഭജിച്ചു. തിരുവമ്പാടി വെസ്റ്റ്, ഈസ്റ്റ് മേഖല കമ്മറ്റികളായാണ് വിഭജിച്ചത്. തിരുവമ്പാടി വെസ്റ്റ് കമ്മറ്റിയുടെ പ്രസിഡൻ്റായി ഷെമീന നൗഷാദിനേയും, സെക്രട്ടറിയായി സ്മിത ബാബുവിനേയും, ഖജാൻജിയായി ബീന ആറാംപുറത്തിനേയും ഭാരവാഹികളായി തിരഞ്ഞെടുത്തു.

സഹ ഭാരവാഹികളായി വൈസ് പ്രസിഡൻ്റുമാരായി ഗീത ശശി, റംല ചോലക്കലിനേയും ജോയൻ്റ് സെക്രട്ടറിമാരായി നബീസ മുഹമ്മദാലി, സിന്ധു ശശി തുടങ്ങിയവരേയും എക്സിക്യൂട്ടിവ് അംഗങ്ങളായി സുൽഫത്ത്, സിന്ധു അജീഷിനെയും തെരഞ്ഞെടുത്തു.

തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മറ്റിയുടെ പ്രസിഡൻ്റായി ജെൻസി ബിജു, വൈസ് പ്രസിഡൻ്റുമാരായി സുഹറ മുസ്തഫയെയും, സെക്രട്ടറിയായി പ്രീതി രാജീവിനേയും, ജോയൻ്റ് സെക്രട്ടറിയായി സാബിറ ജാഫറിനെയും ഖജാൻജിയായി ഗീത പ്രശാന്തിനെയും തെരഞ്ഞെടുത്തു. ഏരിയ കമ്മറ്റി അംഗം ഉഷകുമാരിയും, സജി ഫിലിപ്പും സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

സമ്മേളനത്തിൻ്റെ പ്രസീഡിയം കൺവീനർ സ്മിത ബാബു, ബീന ആറാംപുറം, സുഹറ ഇസ്മയിൽ പ്രമേയ കമ്മറ്റി കൺവീനർ നീന ബിജോഷ്, സിന്ധു ശശി, മിനുട്ട്സ് ഗീത പ്രശാന്ത്, ഷെമീന നൗഷാദ് തുടങ്ങിയ സബ്ബ് കമ്മറ്റി സമ്മേളനം നിയന്ത്രിച്ചു. സമ്മേളനം വിവിധങ്ങളായ പ്രമേയങ്ങളും ഭാവി പ്രവർത്തന രൂപരേഖ അവതരണത്തോടു കൂടി സമാപിച്ചു.

Related Articles

Leave a Reply

Back to top button