Mukkam
കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ്; അടിയന്തിര പ്രവൃത്തി കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റിക്ക്

മുക്കം: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിന്റെ അടിയന്തിര പ്രവൃത്തികളുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ലഭിച്ചു.
അഗസ്ത്യൻമുഴി പാലത്തിനു സമീപവും, കണ്ണോത്ത് അങ്ങാടിക്ക് സമീപവും ബി എം ചെയ്യുന്നതിനും, പണി പൂർത്തീകരിക്കാത്ത കൾവെർട്ടുകൾ പൂർത്തീകരിക്കുന്നതിനും, ഗതാഗത യോഗ്യമല്ലാത്ത സ്ഥലങ്ങൾ യാത്ര യോഗ്യമാക്കാൻ ഉള്ള പ്രവർത്തനങ്ങളാണ് കരാറിൽ ഉള്ളത്.
റോഡിൻറെ ബാലൻസ് പ്രവൃത്തി സാങ്കേതികാനുമതി ലഭിക്കുന്നതിന് സമർപ്പിച്ചിരിക്കുകയാണ് എന്നും, അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിച്ച് റോഡ് പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.







