Koodaranji

ലഹരിക്കെതിരെ ബോധവൽക്കരണവുമായി പുഷ്പഗിരി ലിറ്റിൽ ഫ്ളവർ എൽ.പി സ്കൂൾ.

കൂടരഞ്ഞി : ആധുനിക സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെ പുഷ്പഗിരി ലിറ്റിൽ ഫ്ളവർ എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ബോധവൽക്കരണം നടത്തി.

സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും പൊതു സ്ഥാപനങ്ങളിലും യാത്രക്കാർക്കും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു.
പ്രധാനധ്യാപകൻ ജിബിൻ പോൾ, അധ്യാപകരായ ഡോണ ജോസഫ്, സിസ്റ്റർ പ്രിൻസി വിദ്യാർത്ഥികളായ മുഹമ്മദ്‌ ഷാദിൽ, നയന, നെവിൻ, അഭിനന്ദ്, ശ്രേയ, ജിസ്മരിയ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button