Thottumukkam

തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല തീർക്കും

തോട്ടുമുക്കം: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അണിനിരക്കുന്ന മനുഷ്യച്ചങ്ങല ജൂൺ 27 ന് 2 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ തീർക്കുന്നു.

മുക്കം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ അസൈൻ സർ പരിപാടി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീമതി ദിവ്യ ഷിബു, സിജി കുറ്റി കൊമ്പിൽ, പി ടി എ പ്രസിഡണ്ട് ബാബു, എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്, എം പി ടി എ പ്രസിഡണ്ട് സൈഫുന്നിസ എന്നിവർ പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അറിയിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ലഹരിവിരുദ്ധ ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്കൂളിലെ സോഷ്യൽ സയൻസ്, സയൻസ് ക്ലബ്ബുകളാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്.

Related Articles

Leave a Reply

Back to top button