Kodanchery

പുലിക്കയം; രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് സെന്റർ ശിലാസ്ഥാപന കർമ്മം നടത്തി

കോടഞ്ചേരി: രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സര വേദിയായ കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയോരത്ത് നിർമ്മിക്കുന്ന കയാക്കിങ് സെന്ററിന്റെയും അനുബന്ധ പ്രവർത്തികളുടെയും ശിലാസ്ഥാപന കർമ്മം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. കയാക്കിങ് സെന്റർ, സെന്ററിനോട് അനുബന്ധിച്ചുള്ള പവിലിയൻ, റാംപ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്.

തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി മുൻ എം എൽ എ ജോർജ് എം തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മലയോര മേഖലകളായ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ടൂറിസം മേഖലയ്ക്ക് പദ്ധതി പുത്തനുണർവ്വ് നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Leave a Reply

Back to top button