Puthuppady

മരണക്കുഴികളായി ദേശീയ പാതയില്‍ കുഴികള്‍, മലപുറത്ത് യൂവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

പുതുപ്പാടി: അത്യന്തം അപകടപരമായിട്ടും പലയിടത്തും ഉള്ള കുഴികള്‍ അടക്കാതെ അധികൃതര്‍. ദേശീയ പാത 766 ലെ കുഴികള്‍ ആണ് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണി ആയിട്ടും അധികൃതരുടെ ഈ നിസംഗത.

ഇന്നലെ രാത്രി പുതുപ്പാടി മലപുറം സ്കൂളിന് മുന്നിലെ കുഴിയില്‍ വീണ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. യുവാവ് സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടര്‍ കുഴിവീണ് ലോറിയുടെ മുന്നലേക്ക് വീണെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ സ്കൂട്ടറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

യാത്രക്കാരുടെ ജീവന് ഭീഷണിയായ റോഡിലെ കുഴികള്‍ അടക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ഇല്ലെങ്കില്‍ സമരപരിപാടികളിലേക്ക് ഇറങ്ങേണ്ടി വരുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button