Thiruvambady
കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ല; എൽ.ജെ. ഡി. ജില്ലാ പ്രസിഡന്റ്

തിരുവമ്പാടി : കേരളത്തിൽ സമസ്തമേഖലകളിലും വ്യാപിച്ചുകിടക്കുന്ന സഹകരണമേഖലയെ തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എൽ.ജെ. ഡി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ.
കക്കാടംപൊയിലിൽ നടന്ന കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് സെന്റർ (കെ. സി.ഇ.സി.) സംസ്ഥാന നേതൃശില്പശാലയുടെ സമാപനസെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ മേഖലയെ ശക്തിപ്പെടുത്തേണ്ട അധികാരികളിൽ നിന്നുതന്നെയാണ് ഇതിനെതിരേയുള്ള നീക്കങ്ങൾ ഉണ്ടാകുന്നുവെന്നത് വേദനാജനകമാണെന്നു അദ്ദേഹം പറഞ്ഞു. സി.പി. രാജൻ അധ്യക്ഷത വഹിച്ചു. ‘സഹകരണ വെല്ലുവിളികളും അതിജീവനവും’ എന്ന വിഷയത്തിൽ അഡ്വ. റഹീം വയനാട് ക്ലാസെടുത്തു.







