Koodaranji

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

കൂടരഞ്ഞി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഡി.വൈ.എഫ്.ഐ മഞ്ഞക്കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അസ്ന, അമൽ ബാബു, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ജിതിൻ ജോസഫ്‌, മിലാന ചെറിയാൻ എന്നിവർക്ക് ഉപഹാരം നൽകി.

ഞായറാഴ്ച രാവിലെ 9 മണിക്ക് പെരുംബൂള അങ്ങാടിയിൽ വെച്ചു നടന്ന ചടങ്ങിൽ കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ്‌ ഉദ്ഘാടനം നിർവഹിച്ചു.

കൂടരഞ്ഞി പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സനുമായ ജെറീന റോയ് അധ്യക്ഷയായ ചടങ്ങിൽ, സിപിഐഎം പെരുംബൂള ബ്രാഞ്ച് സെക്രട്ടറി പി ജെ മത്തായി, ഡിവൈഎഫ്ഐ മഞ്ഞക്കടവ് യൂണിറ്റ് പ്രസിഡന്റ്‌ അലൂണിയ, വൈസ് പ്രസിഡന്റ്‌ ഷിൽജോ പി ജോർജ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button