Mukkam

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരെ പൂർണ സജ്ജരാക്കി കാരശ്ശേരി ഗ്രാമ പഞ്ചായത്ത്

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരെ പൂർണ സജ്ജരാക്കി ഗ്രാമപഞ്ചായത്ത് ഭരണസമിതി. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും സേവനം ചെയ്യാൻ കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കുവാനും തീരുമാനമായി.ആ വ ശ്യ മായ സമയങ്ങളിൽ എഫ് എൽ ടി സിയിലും ഡിസിസിയിലും സേവനം ചെയ്യാനും സന്നദ്ധ പ്രവർത്തകർ തയ്യാറാണ്.
കാരശ്ശേരി ബാങ്കിൽ വിളിച്ചു ചേർത്ത സന്നദ്ധ പ്രവർത്തകരുടെ സംയുക്ത യോഗത്തിൽ ആണ് തീരുമാനമായത്.

യോഗത്തിൽ പ്രസിഡൻ്റ് വി.പി സ്മിത അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.രാജീവ്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ .ജിജി ത സുരേഷ്, മെമ്പർമാരായ കുഞ്ഞാലി മമ്പാട്ട്, അഷ്റഫ് തച്ചാറമ്പത്ത്, ജംഷിദ് ഒളകര ,കെ.കെ നൗഷാദ്, ഷാഹിന ടീച്ചർ, സുനിത രാജൻ, തുടങ്ങിയവരും വിവിധ സന്നദ്ധ സംഘടന നേതാക്കളും സംസാരിച്ചു.

Related Articles

Leave a Reply

Back to top button