Kodanchery

കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ കോടഞ്ചേരി യൂണിറ്റ് രൂപീകരണം നടത്തി

കോടഞ്ചേരി: മലയോര മേഖലയുടെ ഏറ്റവും വലിയ പ്രതിസന്ധിയായ ESA/ESZ വിഷയങ്ങൾ മലയോരജനതക്ക് അനുകൂലമായി പരിഹരിക്കുന്നതിനു വേണ്ടി രൂപം കൊണ്ട കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ കോടഞ്ചേരി യൂണിറ്റ് രൂപീകരണം ഇന്ന് കോടഞ്ചേരി പാരിഷ് ഹാളിൽ വച്ചു നടന്നു.

കർഷകർ, വ്യപാരികൾ, തൊഴിലാളികൾ തുടങ്ങി പല മേഖലയിലുള്ള ആളുകളും യോഗത്തിൽ എത്തിചേർന്നു. കോടഞ്ചേരി മേഖലാ ചെയർമാൻ ഫാ: കുര്യാക്കോസ് ഐക്കുളമ്പില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി. ജെ ടെന്നിസൺ, ലൈജു അരീപ്പറമ്പിൽ, ജോൺ പി വി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : വൈസ് ചെയർമാൻമാർ ആന്റണി ചൂരപ്പൊയ്കയിൽ, ജോൺസൺ തെങ്ങും തോട്ടം,ഷാജി തിരുമല, കൺവീനർ സിബി അവണ്ണൂർ, ജോയിൻ കൺവീനർമാർ അലക്സ് മണിയൻകേരി, ജോൺസൺ പേഴത്തുങ്കൽ, ബാബു ഇല്ലുകുടിയിൽ എന്നിവരെ തിരഞ്ഞെടുത്തു

Related Articles

Leave a Reply

Back to top button