Koodaranji

കർഷകർക്ക് ആശ്വാസമായി വനാതിർത്തിയിൽ സൗരോർജ വേലി പദ്ധതിയുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ഫണ്ട് ഉപയോഗിച്ച് വന്യ ജീവി ശല്യത്തിനെതിരെ വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ യോഗം പൂവാറൻതോട് കാടോത്തിക്കുന്ന് വന സംരക്ഷണ സമിതി ഓഫീസിൽ ചേർന്നു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ വനാതിർത്തികൾ പൂർണമായും സൗരോർജ വേലി നിർമ്മിക്കാനും. വന്യമൃഗങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കാനും, മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് സർക്കാരിന്റെയും, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും ലക്ഷ്യം, ഇതിനായി 2023 സാമ്പത്തികവർഷവും തുക അനുവദിച്ചതായും, അവശേഷിക്കുന്ന ഭാഗങ്ങളിൽ, ഡിപ്പാർട്മെന്റ് ഫണ്ട്‌ ഉപയോഗിച്ച് ഉടൻ നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, വാർഡ്‌ മെമ്പർ എൽസമ്മ ജോർജ്, കൃഷി ഓഫീസർ മൊഹമ്മദ്‌ പി എം, ഫോറസ്ററ് ഉദ്യോഗസ്ഥർ, വന സംരക്ഷണ സമിതി ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button