Thiruvambady
കൂടരഞ്ഞി സ്വദേശി റിയാദിൽ മരിച്ചു

തിരുവമ്പാടി: കൂടരഞ്ഞി സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു. കൂടരഞ്ഞി പെരുമ്പൂള പൂളക്കച്ചാലിൽ അബ്ദുറഹ്മാൻ (ബാപ്പൂട്ടി, 51) ആണ് അസീസിയയിലെ താമസസ്ഥലത്തു ഉറക്കത്തിൽ മരിച്ചത്.
25 വർഷമായി സൗദിയിൽ പ്രവാസിയായ അബ്ദുറഹ്മാൻ ലോൻഡ്രി ജീവനക്കാരനാണ്. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്സത്. മക്കൾ: ഹസ്ന, മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്







