തോട്ടുമുക്കത്ത് തെരുവുനായ ആടുകളെ കടിച്ചുകൊന്നു.

മുക്കം: തോട്ടുമുക്കത്ത് തെരുവുനായ മൂന്ന് ആടുകളെ കടിച്ചുകൊന്നു. തോട്ടുമുക്കം മുസ്ലിം പള്ളിയുടെ പരിസരത്ത് വല്ലൂർ ആലീസിന്റെ ആടുകളെയാണ് കടിച്ചു കൊന്നത്. പള്ളിത്താഴെ അങ്ങാടിക്ക് സമീപം വാളാങ്കുളത്തിൽ ഉണ്ണിയുടെ നാല് മുയലുകളെയും കോഴിയെയും കഴിഞ്ഞ ദിവസങ്ങളിൽ നായ കടിച്ചു കൊന്നിരുന്നു.
തോട്ടുമുക്കത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകളുടെ ആക്രമണം വർധിച്ചതോടെ നാട്ടുകാർ ആശങ്കയിലായിട്ടുണ്ട്. സംഭവം പഞ്ചായത്തിൽ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ തെരുവ് നായയെ കൊല്ലുന്നതിനുള്ള പദ്ധതിയില്ല എന്ന മറുപടിയാണ് പഞ്ചായത്തിൽ നിന്ന് കിട്ടിയതെന്നും വാർഡ് മെംബർ സിജി ബൈജു പറഞ്ഞു. പ്രശ്നത്തിൽ എത്രയും പെട്ടെന്ന് പരിഹാരം







