Kodanchery
കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി: ക്ഷീര വികസന വകുപ്പ് കൊടുവള്ളി ബ്ലോക്ക്, കൃഷി ഭവൻ കോടഞ്ചേരി,കോടഞ്ചേരി ക്ഷീരോല്പാദക സഹകരണ സംഘവും, സംയുക്തമായി കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി അധ്യക്ഷനായിരുന്നു വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ, സംഘം പ്രസിഡന്റ് സേവ്യർ കിഴക്കേക്കുന്നേൽ, ജോസ് പുളിക്കൽ, നിർമല ജോസ്, യൂസിമോൻ കാരിക്കുഴിയിൽ, ബേബി ആലവേലിൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, മേരി ജോൺ കളപ്പുരയിൽ എന്നിവർ പ്രസംഗിച്ചു,
തുടർന്ന് കർഷകർക്കായി ക്ഷീര വികസന വകുപ്പുo കൃഷി വകുപ്പും, ഗ്രാമ പഞ്ചായത്തും നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ക്ഷീര വികസന ഓഫീസർ റെജിമോൾ ജോർജ്, കൃഷി ഓഫീസർ റെനിഷ് കെ എന്നിവർ ക്ലാസ്സ് എടുത്തു.







