Thiruvambady
ആനക്കാംപൊയിൽ പതംങ്കയത്ത് വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവമ്പാടി: ആനക്കാംപൊയിൽ പതംങ്കയത്ത് വെള്ളച്ചാട്ടത്തിലെത്തിയ വിദ്യാര്‍ത്ഥി ഒഴുക്കിൽപ്പെട്ട് കാണാതായി. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകന്‍ ഹുസ്‌നി (17) ആണ് കാണാതായത്.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയണ് ബൈക്കില്‍ രണ്ടുപേര്‍ പതങ്കയത്ത് എത്തിയത്. ആറുമണിയോടെ പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥി അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനായില്ല.







