മാധ്യമ ഗവേഷക ഫെലോഷിപ്പ് നേടിയ ബഷീർ കൊടിയത്തൂരിനെ അനുമോദിച്ചു

കൊടിയത്തൂർ: മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള മീഡിയ അക്കാദമി നല്കുന്ന ഈ വർഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പ് നേടിയ ചന്ദ്രിക സീനിയർ സബ് എഡിറ്റർ ബഷീർ കൊടിയത്തൂരിനെ ഉപഹാരം നൽകി ആദരിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉപഹാരം നൽകി. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
മലയാള മാധ്യമ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് പതിനായിരം രൂപയുടെ ഫെലോഷിപ്പ് ലഭിച്ചത്. തോമസ് ജേക്കബ്,
ഡോ.സെബാസ്റ്റ്യൻ പോള്‍, എം.പി അച്യുതന്, ഡോ.പി കെ രാജശേഖരന്, ഡോ.മീന ടി പിളള, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. രണ്ടു പതിറ്റാണ്ടായി മാധ്യമരംഗത്തുള്ള ബഷീർ മാധ്യമം, മംഗളം, തേജസ്, സുപ്രഭാതം പത്രങ്ങളിൽ പത്രാധിപ സമിതി അംഗമായിരുന്നു. സി.ടി.വി ചാനലിൽ ന്യൂസ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.







