Kodanchery

റബ്ബർ സ്ഥിരത ഫണ്ട് പരിധി 250 രൂപയായി വർദ്ധിപ്പിക്കണം

കോടഞ്ചേരി: റബ്ബറിന് വില സ്ഥിരത ഫണ്ടിന്റെ പരിധി 250 രൂപയായി വർദ്ധിപ്പിക്കണമെന്ന് കോടഞ്ചേരി റബ്ബർ ഉല്പാദക സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

ഫീൽഡ് ഓഫീസർ താജ് വി. എം യോഗം ഉദ്ഘാടനം ചെയ്തു. റബ്ബർ ബോർഡിൽ നിന്നും വാങ്ങിയ പ്ലാസ്റ്റിക്, പശ,ഓയിൽ, സി ഒ സി, എന്നിവയ്ക്കുള്ള സബ്സിഡി തുക യോഗത്തിൽ വിതരണം ചെയ്തു. രണ്ട് ഏക്കറിലധികം ഉള്ള റബ്ബർ കർഷകരെ ക്ഷേമ പെൻഷൻ നിന്നും ഒഴിവാക്കുന്ന സർക്കാർ നടപടി പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംഘം പ്രസിഡണ്ട് കെ പി ജോസ് കപ്യാരുമല യോഗത്തിൽ അധ്യക്ഷതവഹിച്ചു. ജോർജ്ജ് വെള്ളപ്പനാട്ട്, ഷാജി പാലത്തിങ്കൽ, ബിജു വെട്ടുകല്ലുംപുറത്ത്, സണ്ണി തെക്കേക്കരമറ്റം എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button