Thiruvambady

പൂവാറൻതോട് സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന് സംഘടനകൾ

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ പൂവാറൻതോട് ഗവ. എൽ.പി. സ്കൂൾ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത്. ഇല്ലായ്മകൾ പരിഹരിച്ച് ഭൗതികസൗകര്യം മെച്ചപ്പെടുത്തിയാൽ സ്കൂളിൽ കുട്ടികളുടെ എണ്ണംകൂടുമെന്നും അപ്ഗ്രേഡിനുള്ള സാധ്യതകൂടുമെന്നും വിദ്യാഭ്യാസപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

സമീപപ്രദേശങ്ങളിലൊന്നും സ്കൂളുകളില്ല എന്നതുതന്നെ അപ്ഗ്രേഡ് സാധ്യത വർധിപ്പിക്കുന്നതാണ്. സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൂടരഞ്ഞി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

പൂവാറൻതോട് സ്‌കൂൾ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മലമടക്കിൽ അധിവസിക്കുന്ന ആദിവാസികളും പിന്നാക്കകുടുംബങ്ങളിൽ നിന്നുമുളള കുട്ടികളും ഉൾപ്പെടെ ആശ്രയിക്കുന്ന ഈ സ്കൂളിന്റെ ശോച്യാവസ്ഥകൾ പരിഹരിക്കാൻ അടിയന്തരനടപടി വേണം. മണ്ഡലം പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു. ജോസ് മടപ്പള്ളി, അരുൺ കല്ലിടുക്കിൽ, ജിന്റോ പുഞ്ചത്തറപ്പിൽ, ജോമ സുരേഷ് എന്നിവർ സംസാരിച്ചു.

സ്കൂൾ അപ്പർപ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ സർക്കാർ നടപടി വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കേരള കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറിയുമായ ഹെലൻ ഫ്രാൻസിസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സ്‌കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന് ലോക് താന്ത്രിക യുവജനതാദൾ സംസ്ഥാനസെക്രട്ടറി വിത്സൻ പുല്ലുവേലിൽ ആവശ്യപ്പെട്ടു. ഒരു കെ.എസ്.ആർ.ടി.സി. ബസ് മാത്രമേ ഈ റൂട്ടിൽ സർവീസ് നടത്തുന്നുള്ളൂ. കൂടുതൽ ബസ്‌സർവീസ് ആരംഭിക്കാൻ സർക്കാർനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button