Thiruvambady

ആനിരാജ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ റോഡ്ഷോ നടത്തി

മുക്കം : ആനിരാജ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ റോഡ്ഷോ നടത്തി. ചൊവ്വാഴ്ച രാവിലെ എരത്തിമാവിൽനിന്നാരംഭിച്ച റോഡ്ഷോ പന്നിക്കോട്, ചുള്ളിക്കാപറമ്പ്, കൊടിയത്തൂർ, പുൽപ്പറമ്പ്, മണാശ്ശേരി, അഗസ്ത്യൻമുഴി, മുക്കം, കാരമൂല, കൂടരഞ്ഞി, തിരുവമ്പാടി, പുല്ലൂരാംപാറ, നെല്ലിപ്പൊയിൽ, കോടഞ്ചേരി, കണ്ണോത്ത്, തെയ്യപ്പാറ, മലപുറം, ഈങ്ങാപ്പുഴവഴി സഞ്ചരിച്ച് രാത്രി പത്തുമണിയോടെ അടിവാരത്ത് സമാപിച്ചു.

റോഡ്ഷോ കടന്നുപോയ പ്രദേശങ്ങളിലെല്ലാം നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യംവിളികളോടെ സ്ഥാനാർഥിയെ വരവേറ്റു. ലിന്റോജോസഫ് എം.എൽ.എ., വി.കെ. വിനോദ്, കെ. മോഹനൻ, പി.കെ. കണ്ണൻ എന്നിവർ റോഡ്ഷോയിലുടനീളം സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button