Kodanchery

തിരച്ചിൽ ഊർജിതമാക്കാൻ; രക്ഷാപ്രവർത്തകരുടെയും, സന്നദ്ധ സേനകളുടെയും യോഗം ചേർന്നു

കോടഞ്ചേരി: പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്താനുള്ള തിരച്ചിൽ ഏകോപനത്തിനായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ രക്ഷാപ്രവർത്തകരുടെയും, സന്നദ്ധ സേനകളുടെയും യോഗം ചേർന്നു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ. താമരശ്ശേരി താലൂക്ക് തഹസിൽദാർ സുബൈർ. സി, ഫയർഫോഴ്സ്, ദേശീയ ദുരന്ത നിവാരണ സേന, പോലീസ് ഉദ്യോഗസ്ഥർ വിവിധ സന്നദ്ധ സേനകളുടെ പ്രതിനിധികൾ എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

ഇരുഞ്ഞിപ്പുഴയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കാൻ യോഗം തീരുമാനിച്ചു. സന്നദ്ധ സംഘടനകളായ എൻറെ മുക്കം, കർമ്മ ഒമശ്ശേരി,സ്വാന്തനം എസ്.വൈ.എസ്, അമീൻ ട്രസ്റ്റ് കൂരാച്ചുണ്ട്, രാഹുൽ ബ്രിഗഡ്, ടാസ്ക് ഫോഴ്സ് കോടഞ്ചേരി, വൈറ്റ് ഗാർഡ്, പുനർജനി ആനക്കാംപൊയിൽ തുടങ്ങിയ വിവിധ സന്നദ്ധ സേനയിലെ അംഗങ്ങൾ തിരച്ചിലിന് പങ്കുചേരുന്നു.

Related Articles

Leave a Reply

Back to top button