Thiruvambady

കോവിഡ് പ്രതിസന്ധികൾക്കിടയിലും മാതൃകാ പ്രവർത്തനവുമായി പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യത്തിലും, പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുടെയും സ്കൗട്സ് & ഗൈഡ്സിൻ്റെയും നേതൃത്വത്തിൽ ഭവന രഹിതയായ വിദ്യാർത്ഥിയ്ക്ക് നാല്പത്തി എട്ടായിരം രൂപയും, ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോണും കൈമാറി. കൂടാതെ മറ്റ് നാല് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന പിന്തുണ ഉറപ്പു വരുത്തുന്നതിനായി മൊബൈൽ ഫോണുകളും നൽകി.

പി.ടി.എ പ്രസിഡൻ്റ് ജോസ്സുകുട്ടി നീണ്ടുകുന്നേൽ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.തോമസ് പൊരിയത്ത് വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ കെ.ജെ.ആൻ്റണി, സ്റ്റാഫ് സെക്രട്ടറി ജിമ്മി ജോസഫ്, ക്ലാസ്സ് ടീച്ചർ ഷീൻ.പി.ജേക്കബ്, അദ്ധ്യാപകപ്രതിനിധി പ്രമോദ്.കെ എന്നിവർ സംസാരിച്ചു. ഗൈഡ് നിവ്യ ജോളി, സ്കൗട്ട് അലൻ ജേക്കബ്, ഗൈഡ് അനുപമ മേരി ജോസഫ്, സ്കൗട്ട് അബിൻ എ കെ തുടങ്ങിയ വിദ്യാർത്ഥീ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button