Thiruvambady

തിരുവമ്പാടിയിൽ എയർ പോർട്ട് യാഥാർത്‌ഥ്യമാക്കണം; യു ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി

തിരുവമ്പാടി: മലയോര കുടിയേറ്റ മേഖലയുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് വിടർത്താൻ തിരുവമ്പാടി റബർ എസ്റ്റേറ്റിന്റെ സ്ഥലം ഉപയോഗിച്ച് തിരുവമ്പാടി എയർപ്പോർട്ട് സ്ഥാപിക്കുവൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻ കൈയ്യെടുക്കണമെന്ന് യു ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് ജനപ്രതിനിധികളുടെയോഗം ആവശ്യപ്പെട്ടു.

മലബാറിന്റെ വികസന കുതിപ്പിന് ഉപകരിക്കുന്ന തിരുവമ്പാടി വിമാനത്താവളം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിലുള്ള എയർ പോർട്ടുകൾ ടേബിൾ ടോപ്പ് വിഭാഗത്തിൽ പെടുന്നതിനാൽ വിശാലമായാ സ്ഥല സൗകര്യം ലഭ്യമാവുന്ന തിരുവമ്പാടി വിമാനത്താവളം കൂടുതൽ സുരക്ഷിതവും, സൗകര്യപ്രദവും ആയിരിക്കുമെന്നും, എത്രയും വേഗം വിമാനത്താവളം യാഥാർത്‌ഥ്യമാക്കുവാൻ വേണ്ട നടപടി ഭരണകൂടങ്ങൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ആധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. 

Related Articles

Leave a Reply

Back to top button