Mukkam

എസ്.വൈ.എസ് സാന്ത്വനം ക്ലബ് പഠനോപകരണ വിതരണം നടത്തി

മുക്കം: എസ്.വൈ.എസ് സാന്ത്വനം ക്ലബ് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. മുക്കം സബ് ഇൻസ്‌പെക്ടർ ഹർഷിദ് വിതരണോദ്ഘാടനം നിർവഹിച്ചു. മഹല്ല് ഖാളി ഡോ. എം.എ അബ്ദുൽ അസീസ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.

നോട്ട് ബുക്ക്, പേന, പെൻസിൽ, സ്കെയിൽ, എറൈസർ, പൗച്ച് എന്നിവ അടങ്ങിയ കിറ്റാണ് 100 വിദ്യാർത്ഥികൾക്ക് നൽകിയത്. ഗുലാം ഹുസൈൻ, അഷ്‌റഫ് കൊളക്കാടൻ, അബ്ദു സലാം കളത്തിൽ, കുഞ്ഞോയി പാറക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button