Kodanchery

പറപ്പറ്റ ഐക്യം സ്വാശ്രയ സംഘം സ്നേഹതീരം സ്വാശ്രയ സംഘവും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കോടഞ്ചേരി: പറപ്പറ്റ ഐക്യം സ്വാശ്രയ സംഘം സ്നേഹതീരം സ്വാശ്രയ സംഘവും സംയുക്തമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഐക്യം സാശ്രയസംഘം പ്രസിഡണ്ട് ജിനു തോമസ് അധ്യക്ഷൻ ആയിരുന്നു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ്കുട്ടി പെരുമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജോബി ഇലന്തൂർ, ദീപ്തി വിൽസൺ, വിനോദ് മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു. പിന്നീട് നടന്ന കലാകായിക മത്സരങ്ങൾക്ക് ജോയി ജോസഫ്, സ്നോയ് ജോസ്, ജസ്റ്റിൻ ജോസഫ്, മനോജ് മാത്യു , അഭിലാഷ് സി കെ, മരിയ മാർട്ടിൻ, എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button