Mukkam

മണാശ്ശേരി – ചുള്ളിക്കപ്പറമ്പ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരിയില്‍ നിന്ന് ആരംഭിച്ച് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപ്പറമ്പില്‍ അവസാനിക്കുന്ന മണാശ്ശേരി-കൊടിയത്തൂര്‍-ചുള്ളിക്കാപ്പറമ്പ് റോഡിന്റെ പ്രവൃത്തി ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണാശ്ശേരി മുതല്‍ ചുള്ളിക്കാപ്പറമ്പ് വരെയുള്ള ഏഴു കിലോമീറ്ററില്‍ 6.1 കിലോമീറ്റര്‍ ആദ്യ റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനമാണ് നടന്നത്. 36.7 കോടി രൂപയാണ് ആകെ പ്രവൃത്തിക്ക് കിഫ്ബി മുഖേന അനുമതി ലഭിച്ചത്. നിലവില്‍ 6.1 കി.മീറ്ററില്‍ 28.35 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. ബി.എം & ബി.സി നിലവാരത്തിലാണ് റോഡ് പ്രവൃത്തി നടക്കുക.


10മീറ്റര്‍ വീതിയുള്ള റോഡില്‍ 7 മീറ്റര്‍ ടാറിംഗും ഇരു വശത്തും കാല്‍ നടയാത്രക്കാര്‍ക്കുള്ള നടപ്പാതയും ഡ്രൈനേജ് ,കള്‍വര്‍ട്ട് മുതലായവയും സ്ഥാപിക്കും.റോഡ് സുരക്ഷാ സംവിധാനത്തിനാവശ്യമായ സീബ്രാ ലൈന്‍,റോഡ് മാര്‍ക്കിംഗ്,റോഡ് സ്റ്റഡ്,സൈന്‍ ബോര്‍ഡുകള്‍ എന്നിവയും സ്‌കൂള്‍ പരിസരങ്ങളിലും ജംഗ്ഷനുകളിലും കൈവരിയും സ്ഥാപിക്കും.ഇലക്ട്രിക് പോസ്റ്റുകള്‍,ടെലിഫോണ്‍ കേബിളുകള്‍,പൈപ് ലൈനുകള്‍ എന്നിവ മാറ്റുന്നതിന് 1.48 കോടി രൂപയും സ്ട്രീറ്റ് ലൈറ്റ്,സിഗ്‌നല്‍ എന്നിവക്കായി 32 ലക്ഷം രൂപയും പദ്ധതിയില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്.


റോഡ് പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ മലപ്പുറം ജില്ലയിലേക്ക് കുറഞ്ഞ ദൂരം കൊണ്ട് എത്തിച്ചേരാനാവും.മലപ്പുറം ജില്ലയിലുള്ളവര്‍ക്കടക്കം എന്‍.ഐ.ടി,ഐ.ഐ.എം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തുന്നതിനുള്ള കുറഞ്ഞ ദൂരമാവും.
ചേന്ദമംഗല്ലൂരില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി.ചാന്ദ്നി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കുഞ്ഞന്‍മാസ്റ്റര്‍,സി.ടി.സി അബ്ദുള്ള,വി.കുഞ്ഞാലി,കെ.ടി.സി നജീബ്,വി.പി ഹമീദ്, എന്‍.പി ഷംസുദ്ദീന്‍,ചാലക്കല്‍ നാസര്‍,നാസര്‍ കൊളായി, പൊതുമരാമത്ത് വകുപ്പ് കുന്നമംഗലം അസി.എക്സി.എഞ്ചിനീയര്‍ വിനു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button