Mukkam

പഴംപറമ്പിലെ കൊലപാതകം:പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു

ചെറുവാടി : കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ ഭാര്യയെ കഴുത്തറുത്തു കൊന്നസംഭവത്തില്‍ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. കൊല നടന്ന വീടിന്റെ ഉള്‍ഭാഗവും മറ്റും പോലീസ് പരിശോധിച്ചു. കൊലയ്ക്കുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. ഡി.വൈ.എസ്.പി സന്തോഷിന്റെയും മുക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ നിസാമിന്റെയും നേതൃത്വത്തിലാണ് തെളിവെടുപ്പിന് പ്രതിയെ സംഭവം നടന്ന പഴംപറമ്പിലെ വീട്ടിലെത്തിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ന് ആണ് സംഭവം നടന്നത്. ഷഹീറിന്റെ മുറിയില്‍ നിന്നും ശബ്ദം കേട്ടെത്തിയ മാതാപിതാക്കള്‍ വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ല. ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീര്‍ പുറത്തേക്ക് ഇറങ്ങി ഓടി. മുറിയുടെ അകത്ത് കയറി നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കഴുത്തറുത്ത നിലയില്‍ മുഹ്സിലയെ കണ്ടെത്തിയത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഹീറിനെ ബന്ധുക്കള്‍ പിടികൂടി. മുക്കം പോലീസ് സംഭവസ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ഊര്‍ങ്ങാട്ടിരി ചൂളാട്ടിപ്പാറ സ്വദേശിനിയായ മുഹ്സിലയും ഷെഹീറും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ആറു മാസമേ ആയൂള്ളൂ. കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടില്‍ നിന്നും യുവതി പഴംപറമ്പിലെ ഭര്‍തൃവീട്ടിലെത്തിയത്. ക്രിമിനല്‍ പശ്ചാതലമുള്ളയാളായിരുന്നില്ല ഷെഹീറെന്നും സുഹൃത്തുക്കളുടെ കൂടെ ഫുട്ബാളിലും മറ്റും നാട്ടില്‍ സജീവവുമായിരുന്നു. വിവാഹത്തിന് ശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നുവന്നും നാട്ടുകാര്‍ പറയുന്നു.

Related Articles

Leave a Reply

Back to top button