Mukkam

പാട്ടുകളും അനുഭവങ്ങളും പങ്കുവെച്ച് പ്രതിഭകളെ അനുസ്മരിച്ചു

മുക്കം: ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്. ജാനകിയുടെ പാട്ടുകളും സാംസ്‌കാരിക പാരിസ്ഥിതിക വിദ്യാഭ്യാസ മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങളുടെ സംഘാടകൻ സലാം മാഷുടെ ഓർമകളും പങ്കുവെച്ച് വിദ്യാരംഗം ഉപജില്ലാ സമിതി ഒരുക്കിയ അനുസ്മരണ സംഗമം ഹൃദ്യമായി.

മുക്കം ഓർഫനേജ് ക്യാമ്പസിലെ ഹയർ സെക്കണ്ടറി ഹാളിൽ നടന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി ആധ്യക്ഷത വഹിച്ചു. മുൻ ഉപജില്ലാ കോ-ഓർഡിനേറ്റർ ജി അബ്ദു റഷീദ് ഉദ്ഘാടനം ചെയ്തു.

എ.വി സുധാകരൻ മാസ്റ്റർ, എ.പി മുരളീധരൻ മാസ്റ്റർ, സി. വിജയൻ മാസ്റ്റർ, പി.പി മോനുദ്ധീൻ, യു.പി അബ്ദുനാസർ, ജെസ്സിമോൾ കെ.വി, സ്മിന പി സംസാരിച്ചു. കെ നന്ദകുമാർ, സി. വിജയൻ, കെ ബാൽരാജ്, മോളി വർഗീസ്,കെ.ജി ഷിബു എന്നിവർ, എസ് ജാനകി മലയാളത്തിൽ പാടി ഹിറ്റാക്കിയ പാട്ടുകൾ പാടി.

നേരത്തെ നടന്ന ഉപജില്ലാ സാഹിത്യ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു. ഫസീല കെ, ഡോ. പ്രമോദ് സമീർ, ടിയാര സൈമൺ, പ്രിയ, എൻ.കെ ദിനേശ്, നീന ഡി പ്രമോദ് സംസാരിച്ചു. ഉപജില്ലാ വിദ്യാരംഗം കോ-ഓർഡിനേറ്റർ ടി. റിയാസ് സ്വാഗതവും വൈസ് ചെയർമാൻ ബാൽരാജ് കെ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button