Kodanchery

ബേബി പെരുമാലിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കോടഞ്ചേരി: എ.കെ. സി.സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായ ബേബി പെരുമാലിയുടെ നിര്യാണത്തിൽ, കോടഞ്ചേരി എ.കെ.സി.സി യൂണിറ്റും, പാരിഷ് കൗൺസിലും സംയുക്തമായി അനുശോചനയോഗം ചേർന്നു.

സമുദായത്തിന്റെ പ്രശ്നങ്ങളെ സമൂഹത്തിന്റെ മുൻപിൽ ഉയർത്തിക്കാട്ടിയ വ്യക്തി എന്ന നിലയിലും കർഷകരുടെ പ്രശ്നങ്ങൾ അധികാരികളുടെ മുമ്പിൽ എത്തിക്കുന്നതിനും അഹോരാത്രം പ്രയത്നിച്ച വ്യക്തിയായിരുന്നു എന്ന് അനുശോചന യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഷാജു കരിമഠം അനുസ്മരിച്ചു.

അപകടത്തിന് ഇടയാക്കിയവരെ നിയമത്തിനു മുൻപിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷകൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ: കുര്യാക്കോസ് ഐക്കുളമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ: ജെസ്‌വിൻ തുറവയ്ക്കൽ, എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button