Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു

കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.

ദിനാചരണത്തിന്റെ ഭാഗമായി ഓഡിയോ വിഷ്വൽ ഗാലറിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ നിർവ്വഹിച്ചു.

ലോക യുദ്ധങ്ങളിലേക്ക് നയിച്ച സാഹചര്യങ്ങളെ വിശദമാക്കുന്ന ചിത്രപ്രദർശനം, യുദ്ധത്തിന്റെ ഭീകരത കുട്ടികളിലേക്ക് എത്തിക്കുന്ന വീഡിയോ പ്രദർശനം, ഓഡിയോ അവതരണം എന്നിവ  പരിപാടിയുടെ ഭാഗമായി നടന്നു

കുട്ടികൾക്കായി നടത്തിയ സഡാക്കോ കൊക്ക് നിർമ്മാണം, ലോക സമാധാനത്തിനായി ഒരു കയ്യൊപ്പ് എന്നീ പരിപാടികളും സംഘടിപ്പിച്ചു.

അധ്യാപകരായ എൽസമ്മ കെ.സി, അഞ്ജു കുരുവിള, ജിസ് ടോം, ഷിന്റോ മാനുവൽ വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ മർസ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button