Kodanchery

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ കോടഞ്ചേരിക്ക് സമീപം വാഹനാപകടം

കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ കോടഞ്ചേരിക്ക് സമീപം പുതിയേടത്ത് പടിയിൽ പിക്കപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. റോഡിലെ ഇറക്കത്തിലാണ് വളവ് തിരിഞ്ഞ് പോകേണ്ടിയിരുന്ന വാഹനം നേരെ വൈദ്യുതി പോസ്റ്റിൽ ചെന്നിടിച്ചത്.

വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിന്നത് കാരണം വാഹനം സമീപത്തെ തോട്ടിലേക്ക് പതിക്കാതെ വലിയൊരു അപകടം ഒഴിവായി.വയനാട്ടിൽ നിന്ന് ലോഡ് കയറ്റി വന്ന വാഹനം ഇതുവഴി തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് വാഹനത്തിലെ ജീവനക്കാർ പറയുന്നത്. ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Back to top button