Thiruvambady

പച്ചക്കറിയിൽ ഇന്ത്യക്ക് വർണ്ണമേകി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ

തിരുവമ്പാടി: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി
ഒരാഴ്ച നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടന്ന് വരുകയാണ്.

ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ ലൈബ്രറി ഹാളിൽ പച്ചക്കറികൾ നിരത്തി നിറം പകർന്ന ത്രിവർണ്ണ ഇന്ത്യയുടെ പ്രദർശനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഷൗക്കത്തലി കൊല്ലളത്തിൽ മുഖ്യാതിഥിയായിരുന്നു

ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ഷോളി ജോൺ, ദിലീപ് മാത്യൂസ് , അബ്ദുറബ്ബ്, സുവർണ്ണ ഗ്ലോറിയ തോമസ്, Sr. സോളി, അഞ്ജു സെബാസ്റ്റ്യൻ, നിതിൻ ജോസ് , അബ്ദുൽ റഷീദ്, സ്കൂൾ ലീഡർ ആയിഷ അംന, സ്പീക്കർ തെരേസ സുരേഷ് എന്നിവർ നേതൃത്വം നൽകി.

മഞ്ചേരി വെജിറ്റബിൾസിന്റെ സഹകരണത്തോടെ 40 കി.ഗ്രാം വെളുത്തുള്ളിയും 15 കി.ഗ്രാം പച്ചമുളകും 50 കി.ഗ്രാം തക്കാളിയും 5 കി.ഗ്രാം കാരറ്റും ഉപയോഗിച്ചാണ് മനോഹരമായ ഇന്ത്യയും പതാകയും നിർമ്മിച്ചത്.

Related Articles

Leave a Reply

Back to top button