വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് ഇലക്ഷൻ കമ്മിറ്റി രൂപീകരണം സംഘടിപ്പിച്ചു

കോടഞ്ചേരി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് തിരുവമ്പാടി നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി രൂപീകരണം കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ നടന്നു.
തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കർഷക സംഘടനകളുടെ പൂർണ്ണ പിന്തുണയോടു കൂടി മത്സരിക്കുന്ന വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥി സണ്ണി വി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്നു.
യോഗത്തിൽ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ വിജോഷ്.കെ.ജോസ്, ജില്ലാ വൈസ് പ്രസിഡണ്ട് ജോസ് ജോർജ്ജ്, ജില്ലാ ജോയിൻറ് സെക്രട്ടറി ജോസഫ് ചാക്കോ, നിയോജകമണ്ഡലം സെക്രട്ടറി ഇബ്രാഹിം ഹാജി, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് നിസാർ പടിക്കൽവയൽ, കൊടുവള്ളി നിയോജക മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ അനസ് പൂളിക്കപ്പൊയിൽ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞുമുഹമ്മദ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് ബേബി തരണിയിൽ, സെക്രട്ടറി അബ്ദുൽ കബീർ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ എം ജോൺ, കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വ്യാസ കുമാർ, കൊടിയത്തൂർ പഞ്ചായത്ത് പ്രതിനിധികളായ ജോബി, സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിന് മുന്നോടിയായി കോടഞ്ചേരി അങ്ങാടിയിൽ ജന സാന്നിദ്ധ്യം നിറഞ്ഞ പ്രകടനത്തോടുകൂടി തുടക്കം കുറിച്ചു.
ഇലക്ഷന് കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ വൺ ഇന്ത്യ വൺ പെൻഷൻ സംഘടനാ പ്രവർത്തകർ സംഭാവനയായി നൽകി.
തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഉള്ള മുക്കം മുനിസിപ്പാലിറ്റിയും, മറ്റ് പഞ്ചായത്തുകളും ഉൾപ്പെടെയുള്ള പ്രവർത്തകരുടെ ബൃഹത്തായ കമ്മിറ്റി രൂപീകരണവും, പ്രചരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയിട്ടുള്ള, ടീമിനെയും നിശ്ചയിച്ചു.
ഇന്ന് മുതൽ എല്ലാ പഞ്ചായത്തുകളിലും, വാർഡുകളിലും മികച്ച രീതിയിലുള്ള നോട്ടീസ് കൊടുത്തുകൊണ്ടുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ ഇലക്ഷൻ കമ്മിറ്റി തീരുമാനിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഉടനീളം വാഹന പ്രചരണ ജാഥ നടത്തിക്കൊണ്ട് കർഷക സംഘടനകളുടെ പൂർണ്ണ പിന്തുണയുള്ള വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥി സണ്ണി.വി.ജോസഫിനെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള കർമ പരിപാടികൾക്ക് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഓർമ്മ റഫീഖ് ഔദ്യോഗികമായി ഉദ്ഘാടനം നടത്തി കൊണ്ട് നിർവഹിക്കുന്നതാണന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.







