Puthuppady

കോഴി മാലിന്യ പ്ലാന്റിനെതിരെ ബഹുജന മാർച്ച് സംഘടിപ്പിച്ചു

പുതുപ്പാടി: പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 13 14 വാർഡുകളിൽപെട്ട ജനവാസ മേഖലയിൽ സ്ഥാപിക്കുന്ന കോഴി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. കാവുംപുറത്തു നിന്നാം രംഭിച്ച് മാർച്ച് പ്ലാന്റ് പരിസരത്ത് പോലീസ് വടം കെട്ടി തടഞ്ഞു ബഹുജന മാർച്ച് സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ആർ പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ സി വേലായുധൻ ടി എ മൊയ്തീൻ ഈങ്ങാപ്പുഴ ലോക്കൽ സെക്രട്ടറി കെ ഇ വർഗ്ഗീസ് കെ വിജയകുമാർ സംസാരിച്ചു. ഏരിയാ കമ്മിറ്റിയംഗം എം ഇ ജലീൽ സ്വാഗതം പറഞ്ഞു. ബഹുജന മാർച്ചിന് സാലിഫ് കെ എ അഡ്വ: ബിനോയ് ആഗസ്റ്റ്യൻ ജിൽസൺ ജോൺ വിനേഷ് വി കെ അബ്ദുറഹിമാൻ ഇ കെ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button