Local

തിരുവമ്പാടിയിലെ ഭക്ഷ്യപദാർത്ഥ നിർമാണ വിതരണ സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു.

ഗ്രാമപഞ്ചായത്തിൻ്റെ ലൈസൻസില്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 4000 രൂപ പിഴ ഈടാക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയുടെ ഭാഗമായി വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി.

ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി, പാൽ, പലഹാരങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.പുകയില വിരുദ്ധ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത മുഴുവൻ കടകളില്‍ നിന്നും പിഴ ഈടാക്കി. 

ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലെയും അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാര്‍ ‘ഫുഡ് ഹാൻറ്ലേര്‍സ് സർട്ടിഫിക്കറ്റ്’ പതിനഞ്ച് ദിവസത്തിനുള്ളിൽ എടുക്കണമെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ.ഫസിന ഹസ്സൻ എന്നിവർ അറിയിച്ചു.

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, അസിസ്റ്റൻറ് സെക്രട്ടറി മനോജ് .ടി, അനിൽകുമാർ, ധനേഷ്.പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരീഷ് കുമാർ.കെ, ജലീൽ പി.കെ, രജിത്ത്.പി, മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button