Kodanchery
രാസവളങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണം കോടഞ്ചേരി റബർ ഉദ്പാദക സംഘം

കോടഞ്ചേരി: കോടഞ്ചേരി റബർ ഉദ്പാദക സംഘത്തിൻ്റെ വാർഷിക പൊതുയോഗം സംഘം പ്രസിഡണ്ട് ജോസ് കപ്പ്യാരുമലയുടെ അദ്ധ്യക്ഷതയിൽ യംണ്ട് ലയൺസ് ഓഡിറ്റോറിയത്തിൽനടത്തി. കോഴിക്കോട് റബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ താജ് വി .എം ഉദ്ഘാടനം ചെയ്തു.
റബർ ബോർഡിൽ നിന്നും ലഭിക്കുന്ന വിവിധ തരം ആനുകൂല്യങ്ങളെ കുറിച്ച് ക്ലാസ് എടുത്തു ഫീൽഡ് ഓഫീസർ ആദിത്യകുമാർ സിംഗ് മുഖ്യ പ്രഭാഷണം നടത്തി. രാസവളങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണമെന്നും യോഗം അവശ്യപ്പെട്ടു. റബറിന് 250 രൂപയായി വർദ്ധിപ്പിച്ച കേരള സർക്കാരിനെ യോഗം അഭിനന്ദിക്കുകയും വിലസ്ഥിരത ഫണ്ട് 300 രൂപയായി വർദ്ധിപ്പിക്കക്കണമെന്ന് കോടഞ്ചേരി റബർ ഉദ്പാദക സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ഷാജു പാലത്തിങ്കൽ ബിജു വെട്ടുകല്ലും പുറത്ത്, ഷാജി വണ്ടനക്കര, ബേബി പുത്തൻ വീട്ടിൽ,സണ്ണി തെക്കേകര മറ്റം,ജോഷി പുലയൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.







