Mukkam

ഷോപ്പിങ് മാളിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മുക്കം: മുക്കത്ത് മാളിന്റെ റൂഫ് തകർന്ന് വീണ് തൊഴിലാളി മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജാണ് മരിച്ചത്. മുക്കത്ത് മാൾ ഓഫ് മുക്കത്തിന്റെ റൂഫ് അറ്റകുറ്റപ്പണിക്കിടെ തകർന്ന് വീഴുകയായിരുന്നു.

നാലാം നിലയിൽ നിന്ന് താഴേക്ക് വിണ ബാബുരാജിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് ബാബുരാജിന്റെ ഭാര്യ അദ്ദേഹത്തെ കാണാനായി അവിടെ എത്തിയിരുന്നു.

Related Articles

Leave a Reply

Back to top button