Mukkam
ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ പച്ചക്കറിക്കൃഷി വിളവെടുത്തു

മുക്കം : കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുക്കം കൃഷിഭവന്റെ സഹകരണത്തോടെ ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങിയ പച്ചക്കറിക്കൃഷി വിളവെടുത്തു. എൻ.എസ്.എസ്. സപ്തദിന സഹവാസക്യാമ്പിലെ ഭക്ഷണാവശ്യത്തിന് ഈ പച്ചക്കറികളാണ് ഉപയോഗിച്ചത്.
കൃഷി ഓഫീസർ ടിൻസി ടോം വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ, പി.ടി.എ. പ്രസിഡന്റ് കെ.പി.യു. അലി, പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ.സി. അൻവർ, റുഖിയ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.കെ. സലീം, വൊളന്റിയർ ക്യാപ്റ്റൻമാരായ ഹനാൻ ഗഫൂർ, നദ സാലിം എന്നിവർ സംസാരിച്ചു.







