Mukkam

മുക്കം നഗരസഭാ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ചും ധർണയും നടത്തി

മുക്കം: മുക്കം നഗരസഭയിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധതയ്ക്കും നിയമലംഘനത്തിനുമെതിരേ യു.ഡി.എഫ് മുക്കം നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. 33 അംഗ കൗൺസിലിൽ 15 അംഗങ്ങളുള്ള സി.പി.എം ലീഗ് വിമതന്റെ പിന്തുണയോടെയാണ് ഭരണം നടത്തുന്നതെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട ചെയർമാൻ, സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്.

കാഞ്ഞിരമുഴി ഡിവിഷനിലെ കൗൺസിലർ പാർട്ടിയുടെയോ കൗൺസിൽ യോഗത്തിന്റെയോ അനുമതിയില്ലാതെ വിദേശത്തേക്കുപോയതോടെ ഇടതുപക്ഷത്തിന്റെ അംഗബലം പതിന്നാലായിരുന്നു. കൗൺസിൽ യോഗത്തിൽ വെച്ച അവധി അപേക്ഷ വ്യാജമാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ ആൻറണി മാർച്ച് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എം മധുമാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്‌ലിം ലീഗ് മണ്ഡലം ചെയർമാൻ സി.കെ കാസിം, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട്, കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡൻറ് സിറാജുദ്ദീൻ, ഗഫൂർ കല്ലുരുട്ടി, എം.ടി അഷ്റഫ്, കെ.ടി മൻസൂർ, വേണു കല്ലുരുട്ടി, എ.എം അബൂബക്കർ, ഐ.പി ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button